ജക്കാര്‍ത്ത: വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവ് ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങുന്നതിനിടെ കുഴഞ്ഞുവീണു. ആരോഗ്യനില മോശമായിട്ടും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ശിക്ഷ പൂര്‍ത്തിയാക്കിയശേഷം. ഇന്‍ഡൊനീഷ്യയിലെ ആച്ചെയ് പ്രവിശ്യയില്‍ വ്യാഴാഴ്ചയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് 22-കാരനായ യുവാവിനെ നൂറ് ചാട്ടവാറടിക്ക് ശിക്ഷിച്ചത്. തുടര്‍ന്ന് ശിക്ഷാ നടപടി ആരംഭിച്ചതോടെ തന്നെ ഉപദ്രവിക്കരുതെന്ന് യുവാവ് അഭ്യര്‍ഥിച്ചു. പക്ഷേ, ഇതുവകവെയ്ക്കാതെ ചാട്ടവാറടി തുടങ്ങി. ഇതിനിടെ യുവാവ് കുഴഞ്ഞുവീണെങ്കിലും വൈദ്യപരിശോധന നടത്തിയതിന് ശേഷം ബാക്കിയുണ്ടായിരുന്ന അടി കൂടി പൂര്‍ത്തിയാക്കി. ഇതിനുശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീയെയും സമാനമായരീതിയില്‍ …