ന്യൂഡൽഹി: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ആതിഷ് തസീറിന്റെ പൗരത്വ കാർഡ് കേന്ദ്ര സർക്കാർ റദ്ദാക്കി. ആതിഷ് തസീറിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ആതിഷിന്റെ പിതാവ് പാകിസ്താനിൽ ജനിച്ചയാളാണെന്ന് കാണിച്ചാണ് പൗരത്വം റദ്ദാക്കിയത്. കഴിഞ്ഞ മെയ് മാസത്തിൽ ടൈം മാസികയിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ച് ആതിഷ് എഴുതിയ ലേഖനം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതേസമയം തനിക്ക് വിശദീകരണം നൽകാൻ സർക്കാർ ആവശ്യമായ സമയം തന്നില്ലെന്ന് ആതിഷ് പറഞ്ഞു. മാധ്യമപ്രവർത്തകയും ഇന്ത്യക്കാരിയുമായ തവ്ലീൻ സിങ്ങിന്റേയും പാകിസ്ഥാൻ സ്വദേശിയായ സൽമാൻ തസീറിന്റേയും …