കേരളത്തിന്റെ ജനപ്രിയ ട്രെയിന്‍ വേണാട് എക്സ്പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടങ്ങി. മാറ്റം സ്വാഗതം ചെയ്തു സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നത് ഇത്ര മാത്രം: സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ വേണം, ട്രെയിന്‍ സമയം പാലിക്കണം. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഓടുന്ന വേണാട്, റെയില്‍വേയില്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. എസി ചെയര്‍ കോച്ചില്‍ ട്രെയിന്‍ എവിടെയെത്തിയെന്ന് അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡ് വൈകാതെ സജ്ജമാകും. ശുചിമുറിയില്‍ ആളുണ്ടോയെന്നറിയാന്‍ വാതിലില്‍ തന്നെ ഇന്‍ഡിക്കേഷന്‍ തെളിയും. മൊബൈല്‍ ഫോണ്‍ …