വാട്സാപ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ചു- ഫിംഗര്‍പ്രിന്റ് ലോക്ക്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ ഫോണിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വഴി ആപ്ലിക്കേഷന്‍ ലോക്കുചെയ്യാനോ അണ്‍ലോക്കുചെയ്യാനോ കഴിയും. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമായിരുന്നു. ഏറ്റവും പുതിയ ഐഫോണുകളില്‍ ഫെയ്സ് ഐഡി ലോക്ക് ഫീച്ചറും വാട്സാപ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ഫിംഗര്‍പ്രിന്റ് ലോക്ക് ഫീച്ചര്‍ ലഭിക്കാന്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി വാട്സാപ് ആപ്ലിക്കേഷന്‍ അപ്ഡേറ്റു ചെയ്യേണ്ടതുണ്ട്. ഏറ്റവും പുതിയ വാട്സാപ് ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഘട്ടം …