ആലപ്പുഴ: യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നും അട്ടയെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം അസഹനീയമായ വേദനയോടെ ജനറല്‍ ആശുപത്രിയില്‍ എത്തിയ ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ നിന്നാണ് 7 സെന്റിമീറ്റര്‍ നീളമുള്ള പോത്തട്ടയെ പുറത്തെടുത്തത്. ഡോ.പ്രിയദര്‍ശന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ശസ്ത്രക്രിയ ചെയ്യാതെ തന്നെ അട്ടയെ പുറത്തെടുത്തത്. യുവാവ് തോട്ടില്‍ ഇറങ്ങിയപ്പോഴാണ് അട്ട കയറിയത് എന്ന് ഡോക്ടര്‍ പറഞ്ഞു. പൊതുവേ മലമ്പ്രദേശങ്ങളിലും ചില ചതുപ്പ് നിലങ്ങളിലുമാണ് ഇത്തരം അട്ടകളെ കാണാന്‍ സാധിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. നൂല് വലുപ്പത്തില്‍ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച് …