ഗുരുവായൂര്‍: കോടികളുടെ തട്ടിപ്പു നടത്തിയ വിപിന്‍ കാര്‍ത്തിക് വിവാഹം റജിസ്റ്റര്‍ ചെയ്തത് ഐപിഎസ് ഓഫിസര്‍ എന്ന വ്യാജ വിലാസത്തില്‍. തൃശൂര്‍ ഐജി ഓഫിസ് ഐപിഎസ് ഓഫിസര്‍ എന്ന നിലയില്‍ സന്ദര്‍ശിച്ചിട്ടുള്ള ഇയാള്‍ക്ക് വിമാനത്താളത്തില്‍ പൊലീസ് അകമ്പടി ലഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും പൊലീസ് സഹായിച്ചതായി വിവരം ലഭിച്ചു. നാദാപുരത്തു ബാങ്കിനെ പറ്റിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണു ഇയാള്‍ ഐപിഎസ് ഓഫിസര്‍ ചമഞ്ഞു തട്ടിപ്പു തുടങ്ങിയത്. കശ്മീരിലെ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ബാങ്കുകളില്‍ നിന്നു കോടികളുടെ തട്ടിപ്പു നടത്തി ഒളിവില്‍പ്പോയ വിപിന്‍ കാര്‍ത്തിക്കിനെക്കുറിച്ച് പൊലീസിനു സൂചന …