തിരുവനന്തപുരം: കോന്നി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് അടൂര്‍ പ്രകാശ് എംപി. റോബിന് പീറ്ററിനേക്കാള്‍ മോഹന്‍രാജിന് എന്ത് അധിക യോഗ്യതയാണുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനു പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയായാണ് അടൂര്‍ പ്രകാശിന്റെ പ്രസ്താവന. ജാതിയോ മതമോ ബന്ധമോ നോക്കിയല്ല കോന്നിയില്‍ റോബിന് പീറ്ററെ നിര്‍ദേശിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. റോബിന് പീറ്ററുടെ അയോഗ്യത എന്തെന്ന് അറിയില്ല. മോഹന്‍രാജിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ച ശേഷം താന്‍ അത് അംഗീകരിച്ചു. മോഹന്‍രാജിന്റെ തോല്‍വിയില്‍ ഖേദമുണ്ട്. ഡിസിസി നേതൃത്വത്തിന്റെ പ്രചാരണത്തില്‍ പാളിച്ച …