ഭര്‍ത്താവ് സിനിമാനടിയുടെ ചിത്രം സ്ഥിരമായി മൊബൈല്‍ഫോണില്‍ കാണുന്നതില്‍ സംശയാലുവായ ഭാര്യ അയാളെ കൊലപ്പെടുത്തിയ വാര്‍ത്ത കണ്ടിട്ട് അധികം കാലമായില്ല. ഭാര്യക്കു മറ്റൊരു പുരുഷനുമായി അവിഹിതം ഉണ്ടെന്ന് സംശയിച്ച് ഭാര്യയെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും കാണാറുണ്ട്. മിക്കതും വെറും സംശയം മാത്രമാകും. എല്ലാറ്റിനെയും സംശയിക്കുന്ന ഇത്തരമാളുകള്‍ മാനസികരോഗികളാണ്. സംശയരോഗം മൂലം എത്രയെത്ര ദാമ്പത്യബന്ധങ്ങളാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കൂമ്പടയുന്നത്. ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവ സ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷനല്‍ ഡിസോഡര്‍. സംശയരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റുപല മനോരോഗ ങ്ങളിലും കാണാറുണ്ട്. …