കാസര്‍കോട്: പാലക്കാട്ടുനിന്ന് കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍നിന്ന് ഇവ കണ്ടെടുത്തു. പാലക്കാട് ഡിസ്റ്റിലറിയില്‍നിന്ന് ലോറിയില്‍ മൂന്ന് പെര്‍മിറ്റിലായി 1800 കെയ്സ് മദ്യമാണ് അയച്ചത്. ഇതില്‍ 1200 കെയ്സ് കണ്ണൂരിലും 600 കെയ്സ് കാസര്‍കോട് ബട്ടത്തൂരിലും ഇറക്കി. എന്നാല്‍ ബട്ടത്തൂരില്‍ ഇറക്കിയ മദ്യത്തിന്റെ കണക്കെടുത്തപ്പോള്‍ 36 കെയ്സ് കുറവ്. അബദ്ധത്തില്‍ കണ്ണൂരില്‍ ഇറക്കിയതാണോ എന്നറിയാന്‍ കണ്ണൂരിലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പെര്‍മിറ്റ് പ്രകാരം ഇറക്കേണ്ടതേ ഇവിടെ ഇറക്കിയിട്ടുള്ളൂവെന്നായിരുന്നു മറുപടി. ലോഡ് കയറ്റുന്നത് യന്ത്രവത്കൃതമാണെന്നും അതില്‍ പിഴവ് വരാന്‍ …