തിരുവനന്തപുരം:മില്‍മ പാലിന് വര്‍ധിപ്പിച്ച നാലുരൂപ വ്യാഴാഴ്ച പ്രാബല്യത്തില്‍വരും. തിങ്കളാഴ്ച ചേര്‍ന്ന മില്‍മ ഭരണസമിതി യോഗത്തിലാണ് തീരുമാനം. പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളില്‍ത്തന്നെ പാല് വിതരണം ചെയ്യുമെന്ന് മില്‍മ ചെയര്മാന് പി.എ. ബാലന് പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ഞക്കവര്‍ പാലിന് അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലുരൂപയുമാണ് ലിറ്ററിന് വര്‍ധന. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കുന്നതില്‍ 3.35 രൂപ കര്ഷകന് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും മൂന്നുപൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരുപൈസ പ്ലാസ്റ്റിക് …