ഭോപ്പാല്‍: കുടുംബസ്വത്ത് ഭാഗംവെക്കുന്നതിന് നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ട കൈക്കൂലി ചോദിച്ച തഹസില്‍ദാറിനോട് യുവകര്‍ഷകന്റെ വേറിട്ട പ്രതിഷേധം.മധ്യപ്രദേശിലെ സിരോഞ്ജ് താലൂക്കിലാണ് സംഭവം. ഏഴ് മാസം മുമ്പ് നല്കിയ അപേക്ഷ പരിഗണിക്കാന്‍ 25,000 രൂപ ആവശ്യപ്പെട്ടതിന് തഹസില്‍ദാറിന്റെ കാറില്‍ തന്റെ പോത്തിന് കെട്ടിയിടുകയായിരുന്നു.ഭൂപത് രഘുവംശി എന്ന കര്‍ഷകനാണ് ഈ വിധത്തില്‍ പ്രതിഷേധിച്ചത്. കുടുംബസ്വത്തായ ഭൂമി തന്റെയും പിതാവിന്റേയും പേരില്‍ വീതിച്ചു നല്‍കുന്നതിന് ആവശ്യമായ രേഖകളുള്‍പ്പെടെയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്. ഏഴ് മാസം താലൂക്ക് ഓഫീസില്‍ കയറിയിറങ്ങിയിട്ടും തീര്‍പ്പാക്കി നല്‍കിയില്ല. വന്‍തുക കൈക്കൂലിയായി ആവശ്യപ്പെടുകയും കൂടി ചെയ്തതോടെ …