അടൂര്‍: അടിച്ചു പാമ്പായി ബൈക്കില്‍ വന്ന യുവാവിനെ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടി. ഇയാളുമായി സ്റ്റേഷനിലേക്ക് വരുന്ന വഴി നാട്ടുകാര്‍ തടഞ്ഞ്, അവര്‍ പിടികൂടി ചാക്കിലാക്കിയ ഒരു മലമ്പാമ്പിനെയും പൊലീസിന് കൈമാറി. മദ്യപ പാമ്പിനെയും മലമ്പാമ്പിനെയും ജീപ്പിന്റെ ബാക്ക് സീറ്റില്‍ ഇട്ട് സ്റ്റേഷനിലേക്ക് വരും വഴി പാമ്പിനെ കണ്ട് ഭയന്ന മദ്യപന് എടുത്തു ചാടി. റോഡില്‍ വീണ് മേലാസകലം പരുക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ച് മുറിവുകള്‍ ഡ്രസ് ചെയ്ത ശേഷം പൊലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടു വിട്ടു. ഇന്നലെ രാത്രി 10 മണിയോടെ …