സ്വന്തം ലേഖകന്‍ കൊച്ചി: താന്‍ ഏറെ ഇഷ്ടപ്പെടുന്ന രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയതിന്റെ പേരില്‍ ലൈഫ് പദ്ധതിയില്‍ വീട് നഷ്ടപ്പെടുകയാണെങ്കില്‍ പോട്ടേ എന്നായിരുന്നു കരിമ്പിന് ജ്യൂസ് വഴിവക്കില്‍ വിറ്റ് കുടുംബം പോറ്റീരുന്ന ഗഫൂറിന്റെ നിലപാട്. തൊട്ടു പിന്നാലെയാണ് എറണാകുളം എംപി ഹൈബി ഈഡന് ഗഫൂറിനെ വിളിച്ചത്. മലപ്പുറം നന്നംമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കില്‍, എറണാകുളത്ത് ഞാന്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കും …