ന്യൂഡല്‍ഹി: ഒരുരാജ്യം ഒരുറേഷന്‍ പദ്ധതി അടുത്തമാസം തുടങ്ങാന്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. അഞ്ചു ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് പത്തു സംസ്ഥാനങ്ങളിലായി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനാണു കേന്ദ്ര തീരുമാനം. ഇതിനായി കേരളം, കര്‍ണാടക സംസ്ഥാനങ്ങളെ ഒരു ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി. ഏതു സംസ്ഥാനത്തുമുള്ള ഗുണഭോക്താക്കള്‍ക്ക് രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാവുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി റേഷന്‍ ഗുണഭോക്താക്കളുടെ സംയുക്ത ഡേറ്റാബാങ്ക് തയ്യാറാക്കും. കേരളത്തില്‍ മൂന്നുകോടിയിലേറെയാണ് ഗുണഭോക്താക്കള്‍. കര്‍ണാടകവും ഈ ഡേറ്റാബാങ്കുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇരുസംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി ഒരു ക്ലസ്റ്ററാക്കാനുള്ള തീരുമാനം. ഇനി ഇരുസംസ്ഥാനങ്ങളിലുമുള്ളവര്ക്ക് തങ്ങള്‍ …