തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ എ പരമ്പര നേടിയത്. മഴ മൂലം 30 ഓവര്‍ ആയി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 13 പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് മുന്നിലെത്തി. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ വിജയിച്ചിരുന്നു. 59 പന്തില്‍ 81 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയാണ് …