കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വലിയ പിടിപാടുള്ള ആളാണെന്ന അഹങ്കാരമാണെന്ന് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഹസിന് ജഹാന്. വലിയ ക്രിക്കറ്റ് താരമെന്ന നിലയില്‍ അധികാര കേന്ദ്രങ്ങളില്‍ വലിയ പിടിപാടുള്ള വ്യക്തിയാണെന്ന അഹങ്കാരമാണ് ഷമിക്കെന്നാണ് ഹസിന് ജഹാന്റെ ആരോപണം. തന്റെ പരാതിയിന്മേല് ഷമിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഹസിന് ജഹാന്റെ പ്രതികരണം. ഗാര്‍ഹികപീഡനം ആരോപിച്ചാണ് ഹസിന് ജഹാന് ഷമിക്കെതിരെ പരാതി കൊടുത്തത്. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തില്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് …