ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം രണ്ടാം മാസവും മുടങ്ങി. കേരളം ഉള്‍പ്പെടെ ഒരു സര്‍ക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. എന്നു കിട്ടുമെന്ന് സൂചനയുമില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎന്‍എല്‍ ജീവനക്കാര്‍ക്കും 2 മാസമായി ശമ്പളം മുടങ്ങി. കേരളത്തിലെ ഉള്‍പ്പെടെ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ത്തുക 6 മാസമായി കിട്ടുന്നില്ല. ഓണം ബാങ്ക് അവധികള്‍ വരുന്നതിനാല്‍ കേരളത്തിലെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ‘പരിധിക്കു പുറത്താകും’ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്ലിനായുള്ള രക്ഷാ പാക്കേജ് ഈ മാസം മൂന്നാം ആഴ്ചയോടെ നടപ്പാക്കിയേക്കും. 4 ജി ലഭ്യമാക്കാനുള്ള …