തിരുവനന്തപുരം: നിര്‍മ്മാണത്തിലെ അപാകത മൂലം അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുള്ളതിനാല്‍ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലപ്രദമാകില്ലെന്ന് ഇന്നലെ കൂടിക്കാഴ്ചയില്‍ മെട്രോമാന് ഇ. ശ്രീധരന് വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലത്തിന്റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ ഇ. ശ്രീധരന് തയ്യാറാക്കും. നിര്‍മ്മാണത്തിന്റെ പൊതുവായ മേല്‍നോട്ടവും അദ്ദേഹം നിര്‍വഹിക്കും. സ്ഥായിയായ പരിഹാരത്തിന് പാലം പുതുക്കിപ്പണിയണമെന്നാണ് ശ്രീധരന്റെ അഭിപ്രായം. ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണം തുടങ്ങി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പുനര്‍നിര്‍മ്മാണം സാങ്കേതിക മികവുള്ള ഏജന്‍സിയെ ഏല്പിക്കും. മേല്‍നോട്ടത്തിന് …