ശിവഗിരി: ശ്രീനാരായണഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്. ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയില്‍ പുലര്‍ച്ചെ ശാരദാമഠത്തിലും മഹാസമാധിയിലും ആചരിക്കും. ഇവിടത്തെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഹോമം എന്നിവയുണ്ടാകും. രാവിലെ എട്ടിന് കല്യാണി ശൈലേഷിന്റെ വയലിന് കച്ചേരി. 9.30-ന് മഹാസമാധി സമ്മേളനം കേന്ദ്രമന്ത്രി ആര്.കെ.സിങ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി വി.മുരളീധരന് മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ മഹാസമാധി ദിനം വിശ്വശാന്തി ദിനമായിട്ടായിരിക്കും ആചരിക്കുക. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന …