തിരുവനന്തപുരം: വഴിനീളെ ഗര്‍ഭനിരോധന ഉറകള്‍ കിടക്കുന്നത് കാരണം വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം കവടിയാറുള്ള കക്കോടില്‍ താമസിക്കുന്നവര്‍. ഈ വഴി യാത്ര ചെയ്യുന്നവര്‍ക്കും, ഇവിടെ താമസിക്കുന്നവര്‍ക്കും ഇപ്പോള്‍ കോണ്ടം ചവിട്ടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. റോഡ് തകര്‍ന്നത് ടാര്‍ ചെയ്യുന്നതിന് വേണ്ടി കുഴിച്ചപ്പോഴാണ് മണ്ണില്‍ എണ്ണിയാലൊടുങ്ങാത്ത ഗര്‍ഭനിരോധന ഉറകള്‍ വന്‍തോതില്‍ പുറത്ത് വരുന്നത്. എറെന്നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കക്കോടില്‍ റോഡ് നിര്‍മാണം ആരംഭിച്ചത്. റോഡില്ലാത്തതിനാല്‍ ഇതുവഴി യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. 45 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. റോഡില്‍ കോണ്ടം പൊങ്ങിയതിന് കാരണക്കാര്‍ ഈ …