മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ക്ഷേത്രമുഖ്യന്‍ ജഗദീഷ് ശര്‍മയുടെ ചെറുമകള്‍ പായല്‍ ശര്‍മ. തത്തായ് ഭാട്ടിയ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്രമോദി എത്തിയപ്പോഴായിരുന്നു സംഭവം. ക്ഷേത്ര ഹാളിനു സമീപം ആളുകളെ അഭിസംബോധന ചെയ്ത ശേഷം നടന്നു നീങ്ങിയ മോദിയുടെ സമീപത്തേക്ക് ക്ഷേത്രഭാരവാഹി സുശീലിന്റെ സഹോദരഭാര്യ ലക്ഷ്മി ഓടിയെത്തിയിരുന്നു. മോദിയുടെ ചിത്രങ്ങള്‍ പ്രിന്റു ചെയ്ത സാരിയുടുത്താണ് ലക്ഷ്മി ചെന്നത്. ഈ സമയം പായലും മോദിയുടെ അടുത്തേക്കു ചെന്ന് സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുകയായിരുന്നു. ചിരിച്ചു …