വയനാട്: പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനായി എംപി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍.തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാകും രാഹുല്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുക. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്‍പ്പടെയുള്ള പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി എത്തിയിരുന്നു. മഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ കത്തയക്കുകയും ചെയ്തിരുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ മുന്നറിയിപ്പ് …