നോര്‍ത്ത് സൗണ്ട് : ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ വെസ്റ്റിന്‍ഡീസ് 222 റണ്‍സിന് പുറത്ത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച വിന്‍ഡീസ്, 74.2 ഓവറിലാണ് 222 റണ്‍സിന് എല്ലാവരും പുറത്തായത്. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 297 റണ്‍സാണെടുത്തത്. ഇതോടെ ഇന്ത്യയ്ക്ക് ലഭിച്ചത് 75 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ജെയ്സന് ഹോള്‍ഡര്‍ (65 പന്തില്‍ 39), മിഗ്വേല്‍ കമ്മിന്‍സ് (0) എന്നിവരാണ് മൂന്നാം ദിനം പുറത്തായ വിന്‍ഡീസ് താരങ്ങള്‍. 45 പന്തുകള്‍ …