തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസയച്ചു. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. തേജസ് ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത സിറാജ് പത്രത്തിലുമുണ്ട്. വഫയും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് നടത്തിയ യാത്ര ജീവനെടുത്തത് സിറാജിലെ മാധ്യമ പ്രവര്‍ത്തകനായ കെ എം ബിഷീറിന്റേതാണ്. കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് …