മുംബൈ: മൈതാനത്ത് ഓടാന്‍ വന്ന കുട്ടിയെ വ്യായാമ മുറകള്‍ പരിശീലിപ്പിക്കാനെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ മഹാലക്ഷ്മി റെയ്സ്കോഴ്സിലാണ് സംഭവം. ദിവസവും അതിരാവിലെ ഇവിടെ ഓടാനെത്തുന്ന പതിനാറുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ അടുത്തുവന്ന രാഹുല്‍ എന്ന ഇരുപത്തഞ്ചുകാരന് ജിമ്മിലെ പരിശീലകനാണെന്ന് പരിചയപ്പെടുത്തി. ശരീരം മെച്ചപ്പെടുത്തുന്നതിനുള്ള ചില വ്യായാമമുറകള്‍ പഠിപ്പിച്ചുതരാമെന്ന് വാഗ്ദാനം ചെയ്തു. പെണ്‍കുട്ടി വേണ്ടെന്നു പറഞ്ഞിട്ടും ഇയാള്‍ പിന്നാലെ പോവുകയും പരിശീലനത്തിന്റെ ഭാഗം എന്ന നിലയില്‍ കടന്നുപിടിക്കുകയുമായിരുന്നു. രക്ഷപ്പെട്ട് ഓടിയ കുട്ടി പോലീസില്‍ പരാതി നല്കി.പോക്സോ വകുപ്പ് …