കൊല്ലം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കില്‍ പെട്ട സംഭവത്തില്‍ സസ്പെന്ഷന് വന്ന പ്രശ്നം പൊലീസില്‍ പുകയുന്നു. പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന നിഗമനം ശക്തിപ്രാപിക്കുന്നതിന്നിടയിലാണ് എഎസ്ഐ അടക്കം മൂന്നു പൊലീസുകാര്‍ക്കെതിരെ വന്ന സസ്പെന്‍ഷനെതിരെ രോഷമുയരുന്നത്. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളില്‍ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര് ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്. ഇതിന്റെ പേരില്‍ ഗുരുതര സുരക്ഷാവീഴ്ച ആരോപിച്ചാണ് ഒരു എഎസ്ഐയ്ക്കും ശൂരനാട് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്കും സസ്പെന്ഷന് വന്നത്. പ്രശ്നത്തില്‍ …