തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 83 ആയി. മലപ്പുറം കവളപ്പാറയില്‍ ഇന്ന് 5 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ 63 പേരില്‍ നാലു പേര് തിരിച്ചെത്തിയതോടെ 59 പേര് അപകടത്തില്‍പ്പെട്ടു എന്നാണ് കണക്ക്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും തുടരുകയാണ്. നാലാം ദിവസം നടന്ന തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ പത്തടിയോളം ആഴത്തില്‍ മണ്ണെടുത്തു മാറ്റിയ ശേഷമാണ് കണ്ടെത്താനായത്. ഒരേ സമയം 15 മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് …