തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയാണ് ഉണ്ടായിരിക്കുന്നതെന്നും എന്നാല്‍ കഴിഞ്ഞ തവണത്തേത് പോലെയുള്ള പ്രളയസ്ഥിതി ഇല്ലെന്നാണ് റിപ്പോര്‍ട്ടുകളെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. അതിനര്‍ത്ഥം മുന്‍കരുതല്‍ നടപടികളില്‍ അയവ് വരുത്താം എന്നല്ല. കഴിഞ്ഞവര്‍ഷത്തെ അനുഭവത്തിലൂടെ സ്വായത്തമാക്കിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ജാഗ്രതയോടെ അപകടമൊഴിവാക്കാനുള്ള നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതി സംബന്ധിച്ച് രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന് തൊട്ടുമുമ്പുള്ള കണക്കുകളനുസരിച്ച് 22 പേരാണ് ഇതുവരെ മരിച്ചത്. പെരിയാര്‍, വളപട്ടണം, തൂതപ്പഴ, കൂമന്‍പുഴ തുടങ്ങി വിവിധ നദികളില്‍ ജലനിരപ്പുയര്‍ന്നു. കേന്ദ്ര ജലകമ്മിഷന് …