മാദ്ധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ഇതിന് മുന്‍പ് മറ്റൊരു വാഹനത്തില്‍ കാര്‍ കൊണ്ട് ഇടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ജോര്‍ജ്ജ് കള്ളിവയലില്‍ എന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പരസ്യമാക്കിയത്. ഇപ്പോള്‍ അമേരിക്കയിലുള്ള റോബിന് എം.ചെറുകര എന്നയാളുടെ ഇന്നോവ കാറിലാണ് 2018 ആഗസ്റ്റില്‍ ശ്രീറാം തന്റെ വാഹനമിടിച്ചതെന്ന് ജോര്‍ജ്ജ് പറയുന്നു. തനിക്ക് അത്യാവശ്യമായി വിമാനം പിടിക്കാനുണ്ടെന്നും നഷ്ടപരിഹാരം നല്‍കാം എന്നും പറഞ്ഞാണ് ശ്രീറാം അന്ന് അവിടെ നിന്നും രക്ഷപെട്ടത്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് യാതൊരു സഹായവും ശ്രീറാം ചെയ്തില്ല എന്ന് റോബിന് പറയുന്നുണ്ട്. റോബിനയച്ച ഒരു …