തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍, ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. അപകടത്തില്‍ പരിക്കേറ്റ് ശ്രീറാം ചികിത്സയില്‍ കഴിയുന്നതിനാല്‍ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് പരിശോധനയില്‍ വ്യക്തമായതാണ്. ശ്രീറാമിനെതിരെ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ജേക്കബ് തോമസിനെ മാറ്റിനിര്ത്തിയതുപോലെയുള്ള നടപടിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈകൊള്ളുന്നതെന്നും ശ്രീറാമിന്റെ അഭിഭാഷകന് വാദിച്ചു. ശ്രീറാമിനെതിരെ ശക്തമായ തെളിവില്ല. അപകടത്തില്‍ അദ്ദേഹത്തിന്റെ തലക്കും നട്ടെല്ലിനും ക്ഷതമേറിറ്റുണ്ട്. …