സ്വന്തംലേഖകന്‍ ”ചെന്നായ വെള്ളം കുടിക്കുമ്പോ ആട്ടിന്‍കുട്ടി കലക്കുന്നു’ എന്ന് പറയുംപോലെയാണ് മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ച. പശ്ചിമഘട്ട ഭൂമിയില്‍ ഡാം പണിതുവെച്ചിട്ടാണ് സാധാരണക്കാര്‍ തൂമ്പ കൊണ്ട് കിളക്കരുത്, കന്നുകാലിക്കൂട് കെട്ടരുത് എന്നൊക്കെ ചാനലിലെ എയര്‍ കണ്ടീഷന്‍ റൂമിലിരുന്ന് പറയുന്നത്.കാസര്‍കോട്ടെ മലയോര കര്‍ഷകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി ചാനല്‍ പ്രതിനിധി. പശ്ചിമഘട്ടമലനിരയില്‍ തുമ്പ കൊണ്ടു കിളക്കുന്നതും, ചെറിയ വീട് വെക്കുന്നതും, കന്നുകാലിക്കൂട് കെട്ടരുതെന്ന് എന്നൊക്കെ പറയുന്നത് എന്ത് മനസ്സിലാക്കിയിട്ടാണെന്നാണ് കര്‍ഷകന്റെ ചോദ്യം. അങ്ങനെയാണെങ്കില്‍ പശ്ചിമഘട്ട മേഖലയില്‍ 15000 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി അണക്കെട്ടാണ് …