പത്തനംതിട്ട : കൂടംകുളം ഭരണസമിതി നായകനും കടമ്പനാട്് സെന്റ്തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരിയുമായിരുന്ന കൂടല്‍ പൈറ്റുകാല മനക്കരയില്‍ ഫാ.ഡേവിഡ് ജോയി (റോയി, 43) യുടെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹത. ഫാ.ഡേവിഡ്ജോയിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരശുശ്രൂഷകള്‍ ശനിയാഴ്ചകൂടല് ഓര്‍ത്തഡോക്സ് പള്ളിസെമിത്തേരിയില്‍ നടക്കും. എന്നാല്‍ അദ്ദേഹം അവസാനമായി സേവനമനുഷ്ഠിച്ച കടമ്പനാട് പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് കൊണ്ടുവരാത്തത് ഭദ്രാസനാധിപന്റെ നിര്ദ്ദേശത്തെതുടര്ന്നാണെന്നാണ് പറച്ചില്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പള്ളി ചുമതലകളില്‍ നിന്ന് ഫാ. ഡേവിഡ് ജോയിയെ ഭദ്രാസനാധിപന്‍ ഇടപെട്ട് കുറച്ച് …