തിരുവനന്തപുരം: ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതുകാരണം കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 26-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 27-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, 28-ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളില്‍ നേരിയതോതിലോ മിതമായോ മഴലഭിക്കും. ശനിയാഴ്ചയാണ് ന്യൂനമര്‍ദം സ്ഥിരീകരിച്ചത്. ഇത് കരയിലേക്കുകടന്ന് ഗുജറാത്തിലേക്ക് നീങ്ങുമെന്ന് …