കോട്ടയം: ദുരഭിമാനക്കൊലപാതകമെന്ന് കോടതി കണ്ടെത്തിയ കെവിന് വധക്കേസിലെ പത്ത് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവും പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി. ജയചന്ദ്രന്റേതാണ് ചരിത്രവിധി. പത്ത് പ്രതികളും വധശിക്ഷയ്ക്ക് അര്‍ഹരാണെങ്കിലും പ്രായവും പശ്ചാത്തലവും പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തമാക്കുന്നതെന്ന് കോടതി പറഞ്ഞു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ പത്തനാപുരം തെന്മല ഒറ്റക്കല്‍ ഷാനു ഭവനില്‍ ഷാനു ചാക്കോ (27), രണ്ടാം പ്രതി ഇടമണ്‍ നിഷാന മന്‍സില്‍ നിയാസ് മോന് (ചിന്നു, 24), മൂന്നാം …