തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഫണ്ടിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും ധനസഹായം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് യു.പി.ഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴി തട്ടിപ്പിനു ശ്രമം നടന്നത്. ഒരു അക്ഷരത്തില്‍ മാറ്റം വരുത്തിയാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക ഐഡി. അതില്‍ മാറ്റം വരുത്തി kerelacmdrf@sbi എന്ന ഐഡി നിര്‍മിച്ചാണ് തട്ടിപ്പ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടന്നിരുന്നു. ദുരിതാശ്വാസ …