പത്തനംതിട്ട: രണ്ടു മുതിര്‍ന്ന മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി പട്ടാപ്പകല്‍ കാമുകന്മാര് നടുറോഡില്‍ തമ്മിലടിച്ചു. സംഗതി വഷളാകാതിരിക്കാന്‍ ഒരു കാമുകനൊപ്പം വീട്ടമ്മ സ്ഥലം വിട്ടു. അപരന് ഇവര്‍ പോയ കാറിന് പിന്നാലെ സ്കൂട്ടറില്‍ ചേസ് ചെയ്തു. പോണ വഴിക്ക് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നുവെന്ന് സന്ദേശവും നല്കി. കഥയറിയാത്ത പൊലീസ് വയര്‍ലെസ് അലര്‍ട്ടും നല്കി നാടുമുഴുവന്‍ ഓടിപ്പാഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് പത്തനംതിട്ട പൊലീസിനെ ഫൂളാക്കി കൊണ്ട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ അരങ്ങേറിയത്. കഥ ഇങ്ങനെ: …