തിരുവനന്തപുരം: ദേശീയ പുരസ്കാരങ്ങള്‍ നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചുവെന്നും പുരസ്കാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്പ്പടയായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിഖ്യാത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ഇത്തരം ആള്‍ക്കാരാണ് ആര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് നിശ്ചയിക്കുന്നതെന്നും ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ രാഷ്ട്രീയമുണ്ടെനും അടൂര്‍ തുറന്നടിച്ചു.ബി.ജെ.പിയെ പേരെടുത്ത് പറയാതെയാണ് അടൂരിന്റെ വിമര്‍ശനം. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകരെഴുതിയ കത്തില്‍ ഒപ്പുവച്ച അടൂരിനെ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന് ഫേസ് ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജയ് …