കൊല്ലം: തന്നെ പിടിക്കാന്‍ പൊലീസ് പരക്കം പായുമ്പോള്‍, അവരുടെ മൂക്കിനുതാഴെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഉണ്ടുറങ്ങി കുപ്രസിദ്ധ കള്ളന് മൊട്ട ജോസ്. താമസിച്ച വീട്ടില്‍നിന്നു സ്വര്‍ണവും പണവും കിട്ടാതെ നിരാശനായ കള്ളന് ഭിത്തിയില്‍ വീട്ടുകാര്‍ക്കു മുന്നറിയിപ്പു നല്കി നോട്ടിസ് എഴുതി ഒട്ടിക്കാനും മറന്നില്ല. പരവൂര്‍ ദയാബ്ജി ജംക്ഷന് അനിതാഭവനില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു കഴിഞ്ഞ ദിവസം 50 പവന്റെ ആഭരണങ്ങളും 50,000 രൂപയും കവര്‍ന്ന ശേഷമാണു ജോസ് മറ്റൊരു വീട്ടില്‍ രാത്രിയില്‍ കഴിഞ്ഞത് എന്നതു പൊലീസിന്റെ നിസഹായതയ്ക്കു തെളിവായി. മോഹന്‍ലാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍, കുടുംബാംഗങ്ങളും …