തിരുവനന്തപുരം:പിണറായി വിജയനും കിം ജോംങ്ങ് ഉന്നും ചര്‍ച്ചകള്‍ക്കും സമരസപ്പെടലുകള്‍ക്കും തയ്യാറായാല്‍ പിന്നെ അവര്‍ക്ക് എന്ത് പ്രസക്തി? ചിന്ത ചിന്തിച്ചു കൂട്ടി പറഞ്ഞതിനൊന്നും ഞാന്‍ ഉത്തരവാദിയുമല്ല. മാതൃഭൂമി ന്യൂസ് പ്രൈം ടൈമില്‍ പങ്കെടുത്ത എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാഹുല്‍ മാംങ്കൂട്ടത്തലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. എസ്എഫ്ഐയുടെ കത്തിക്കുത്ത് കൊലപാതക രാഷ്ട്രിയത്തെ പറ്റി ചോദിച്ച രാഹുലിന് മമ്മിയുടേയും അമ്മയുടെയും ഉമ്മയുടെയും സ്നേഹത്തിന്റെ പൊതിച്ചോര്‍ രാഷ്ട്രീയം മനസ്സിലാക്കണമെന്നായിരുന്നു ചിന്തയുടെ മറുപടി. ചുരുക്കത്തില്‍ ‘ചുക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചക്കയെകുറിച്ച് ‘ പറഞ്ഞതു പോലെയായിരുന്നു യുവജന കമ്മീഷന് അദ്ധ്യക്ഷയുടെ മറുപടി. …