എറണാകുളം: വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ദൗത്യം പഠനം വിജയകരമായും മാതൃകാപരമായും പൂര്‍ത്തിയാക്കുക എന്നതാണെന്ന് നടന് പൃഥ്വിരാജ്. എറണാകുളം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി ഹൈബി ഈഡന് എം.പി സംഘടിപ്പിച്ച എം.പി അവാര്‍ഡ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം നേടുക എന്നത് വിദ്യാര്‍ത്ഥി ജീവിതത്തിലെ ഒരു ദൗത്യമാണെന്നും ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ ദൗത്യം വിജയകരമായി പൂര്ത്തിയാക്കാനായവര്ക്ക്, വരുംകാല ജീവിതത്തിന്റെ ദൗത്യങ്ങളും വിജയകരമായും ശുഭകരമായും പൂര്‍ത്തികരിക്കാനാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. കാലം അവശ്യപ്പെടുന്ന …