കൊല്ലം: സംസ്ഥാനത്ത് പല ഇടങ്ങളിലും കടല്‍ക്ഷോഭം ശക്തമാകുന്നു. ആലപ്പാട് കടല്‍ 50 മീറ്ററോളം കരയിലേക്ക് കയറി. പുനരധിവാസം ആവശ്യപ്പെട്ട് തീരവാസികള്‍ റോഡ് ഉപരോധിച്ചു. മലപ്പുറത്ത് പൊന്നാനി മുതല്‍ കാപ്പിരിക്കാട് വരെയുള്ള തീരത്തും വീടുകളില്‍ വെള്ളം കയറി. കൊച്ചിയില്‍ ചെല്ലാനം, കമ്പനിപ്പടി ഭാഗങ്ങളിലും വീടുകളില്‍ വെള്ളം കയറി. കൊല്ലത്ത് നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളത്തിലെ മൂന്നു പേരെ കാണാതായി. കന്യാകുമാരി നീരോട് സ്വദേശികളെയാണു കാണാതായത്. വള്ളത്തിലുണ്ടായിരുന്ന സ്റ്റാന്‍ലി, നിക്കോളാസ് എന്നിവര്‍ രക്ഷപെട്ടു. സ്റ്റാന്‍ലിന്റെ ഉടമസ്ഥതയിലുള്ളതാണു താദേയൂസ് മാതാ വള്ളം. നീണ്ടകര ഹാര്‍ബറില്‍നിന്ന് ഇന്നു രാവിലെയാണ് ഇവര്‍ …