ന്യൂഡല്‍ഹി : അഭയകേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന ഫാദര്‍ കോട്ടൂരിന്റെയും സെഫിയുടെയും വാദം കോടതി അംഗീകരിച്ചില്ല.പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു, ഇരുവരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. അഭയ കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയുമാണ് രണ്ടാം പ്രതി ഫാദര്‍ ജോസ് …