പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്കു 20 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. അരിസോണയിലെ ഗുഡ്ഡിയര് സ്വദേശിനി ബ്രിട്ട്നി സമോറയ്ക്കാണ് തടവുശിക്ഷ ലഭിച്ചത്. ‘ഞാന്‍ ഒരു തെറ്റ് ചെയ്തു, അതില്‍ ഖേദിക്കുന്നു. എന്നാല്‍ ഈ സമൂഹത്തിന് ഒരുതരത്തിലും ഞാന്‍ ഭീഷണിയല്ല’- അധ്യാപിക വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബ്രിട്ട്നി ജയിലിലാണ്. ഈ 15 മാസങ്ങളും ശിക്ഷാ കാലാവധിയില്‍ ഉള്‍പ്പെടും. ജയിലില്‍നിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാര്‍ഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കള്‍ …