ന്യൂഡല്‍ഹി: ഗോവയില്‍ കഴിഞ്ഞ ദിവസം എം.എല്‍.എ സ്ഥാനം രാജിവച്ച പത്തു കോണ്‍ഗ്രസ് അംഗങ്ങളും ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി പ്രസിഡന്റ് ജെ.പി.നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് പത്ത് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി പാര്‍ട്ടി ആസ്ഥാനത്തായിരുന്നു ചടങ്ങ് നടന്നത്. ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനെ ആകെയുള്ള 15 എം.എല്‍.മാരില്‍ 10 പേരാണ് ബി.ജെ.പി.യിലേക്ക് പോയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറുടെ നേതൃത്വത്തിലാണ് 10 പേരും നിയമസഭാ സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയത്. ബാബു കാവ്ലേക്കര്, ബാബുഷ് മൊണ്‍സെറാട്ട് ,ജെനിഫര്‍ മോണ്‍സെറാട്ട്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വീര, ഫിലിപ്പ് …