രണ്ടാമതും ഗര്‍ഭിണിയായ ശേഷം തെന്നിന്ത്യന്‍ താരം സമീര റെഡ്ഡിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭകാലം ആസ്വദിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ കാലയളവില്‍ സമീര റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. നിറവയറോടെ നില്ക്കുന്ന സമീരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ബിക്കിനി ധരിച്ചുനില്ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ മുന്ചിത്രങ്ങളെയെല്ലാം നിഷ്പ്രഭമാക്കി സമീര റെഡ്ഡിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തെത്തി. ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസത്തില്‍ താരത്തിന്റെ വെള്ളത്തിനടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. സ്വിമ്മിങ് പൂളില്‍ നിറവയറോടെയുള്ള സമീര റെഡ്ഡിയുടെ ചിത്രങ്ങള്‍ …