ദമാം: മാനവ വിഭവ വിഭാഗത്തിലെ പദവി മുതലെടുത്ത് 30 ലേറെ സ്വദേശി തൊഴിലാളികളെ പിരിച്ചു വിടാന്‍ ശ്രമം നടത്തിയ വിദേശിക്കു ഫൈനല്‍ എക്സിറ്റ് നല്കി. കിഴക്കന്‍ പ്രവിശ്യാ സാമൂഹ്യ തൊഴില്‍ മന്ത്രാലയം ഇടപെട്ടായിരുന്നു നടപടി. ഇദ്ദേഹത്തിന്റെ നടപടി തികച്ചും ചട്ടവിരുദ്ധമായിരുന്നെന്നും ഇത്തരം തസ്തികകളില്‍ വിദേശികളെ വിലക്കിയ നിയമം ലംഘിച്ചു തുടരുകയായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവം സാമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം ഇടപെടുകയായിരുന്നെന്ന് കിഴക്കന്‍ പ്രവിശ്യാ സാമൂഹ്യ തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ഫഹദ് അല്‍ മുഖ്ബില്‍ പറഞ്ഞു. …