തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പിനാണ് അന്വേഷണ ചുമതല. 6 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണം നടക്കുമെന്നും, അതിനു പുറമേയാണ് ജുഡീഷ്യല്‍ അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡിമരണം തടയാനാവശ്യമായ ശുപാര്‍ശകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ലഭിക്കും. ഒരു തരത്തിലും കസ്റ്റഡി മരണത്തെ ന്യായീകരിക്കാന്‍ കഴിയില്ല. കസ്റ്റഡി മരണത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ല. മരിച്ച രാജ്കുമാറിന്റെ കുടുംബവുമായി സംസാരിച്ചപ്പോള്‍ ഫലപ്രദമായ നടപടിയുണ്ടാകുമെന്നും ആശങ്കവേണ്ടെന്നും അറിയിച്ചിരുന്നു. കുടുംബവും അക്കാര്യത്തോട് യോജിച്ചു. അന്വേഷണം നല്ല രീതിയില്പോകുന്നു. …