അല്‍ഹസ്സ : ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ഇടതുകാല് മുറിച്ചുമാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി രാജു കരുണാകരന് നിയമക്കുരുക്കുകള്‍ കാരണം നാട്ടില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. ഒരു മാസം മുന്‍പാണ് അപകടം ഉണ്ടായത്. അല്‍ഹസ്സ, മുബാറസ് റാഷിദ് മാളിനടുത്തുള്ള കാര്‍ സര്‍വീസ് സ്റ്റേഷനിലെ ജോലിക്കാരനാണ് രാജു. ജോലിക്കിടെ സഹപ്രവര്‍ത്തകനായ ബംഗ്ലദേശ് സ്വദേശി അശ്രദ്ധമായി ഓടിച്ചു വന്ന കാര്‍, രാജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച രാജുവിന്റെ ഇടതുകാല് മുട്ടിനു മുകളില്‍ മുറിച്ചു മാറ്റുകയും ഗുരുതരമായി പരുക്കേറ്റ വലതുകാലിനു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. 53കാരനായ രാജു കഴിഞ്ഞ 12 …