ഇടുക്കി: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. അനധികൃതമായി പ്രതിയെ തടങ്കലില്‍ വച്ചുവെന്ന കുറ്റവും ചുമത്തി. നെടുങ്കണ്ടം എസ്ഐ ആയിരുന്ന കെ.എ.സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. സാബു, സജീവ് ആന്റണി എന്നിവരെ ഇന്ന് രാവിലെയാണ് അറസ്റ്റു ചെയ്തത്. കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. അതിനിടെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കുഴഞ്ഞു വീണ എ്സഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടിട്ട് …