സ്വന്തം ലേഖകന്‍ എറണാകുളം: ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് മഹാരാജാസ് കോളേജ് ക്യാമ്പസില്‍ അഭിമന്യൂ രക്തസാക്ഷി മണ്ഡപത്തിന്റെ നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ക്യാമ്പ് ഓഫീസിന് സമീപം കെ.എസ്.യു പ്രവര്‍ത്തകരും പോലീസുമായി തമ്മില്‍ ഉന്തും തള്ളുമുണ്ടായത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. അഭിമന്യൂവിന്റെ പേരില്‍ പ്രതിമയും സിനിമയും നിര്‍മ്മിക്കുന്ന ഇടതുപക്ഷം അഭിന്യൂവിനെ കൊന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. മാര്‍ച്ച് ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം …